Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (24-01-2021)

January 24, 2021
Google News 1 minute Read

ആലപ്പുഴ ബൈപാസ് ഉദ്ഘാടനം; സംസ്ഥാനം നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം

ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങിനായി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്ന് ജില്ലയിലെ മന്ത്രിമാരേയും എംപിമാരേയും ഒഴിവാക്കി കേന്ദ്രം. മന്ത്രി തോമസ് ഐസക്, പി തിലോത്തമൻ, എംപി മാരായ എ.എം ആരിഫ് , കെ.സി വേണുഗോപാൽ എന്നിവരുടെ പേരാണ് കേന്ദ്രം ഒഴിവാക്കിയത്.

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയുടെ പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് കാര്യമാക്കുന്നില്ല: എം.കെ. മുനീര്‍

പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യകേരള യാത്രയിലെ പോസ്റ്ററില്‍ നിന്ന് തന്നെ ഒഴിവാക്കിയത് കാര്യമാക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവില്‍ മറ്റ് കക്ഷികള്‍ക്ക് ആശങ്കയുണ്ടാകേണ്ട ആവശ്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടും. അധികാരം കിട്ടിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടില്ലെന്നും എം.കെ. മുനീര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ വനിതകളെ മത്സരിപ്പിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലീംലീഗ്

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ വനിതകളെ മത്സരിപ്പിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് മുസ്ലീംലീഗ്. ചില വനിതാ നേതാക്കളെ ഉയര്‍ത്തിക്കാട്ടി സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങള്‍ ശരിയല്ലെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് വനിത ലീഗ് സംസ്ഥാന നേതൃത്വവും വ്യക്തമാക്കി.

മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ല: പി.സി.ജോര്‍ജ്

മുന്നണി പ്രവേശനത്തിന് ഇനി ആരുടെയും കാലുപിടിക്കില്ലെന്നു കേരള ജനപക്ഷം പാര്‍ട്ടി ലീഡര്‍ പി.സി. ജോര്‍ജ്. ജനപക്ഷത്തിനു കരുത്തുണ്ടോയെന്നു തെരഞ്ഞെടുപ്പിന് ശേഷം മുന്നണികള്‍ മനസിലാക്കുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

രണ്ട് തവണ എംഎല്‍എമാരായവര്‍ക്ക് സീറ്റു നല്‍കേണ്ടെന്ന നയം സിപിഐഎം മാറ്റിവയ്ക്കും

രണ്ട് തവണ എംഎല്‍എമാരായവര്‍ക്ക് സീറ്റു നല്‍കേണ്ടെന്ന നയം ചില നേതാക്കളുടെ കാര്യത്തില്‍ സിപിഐഎം മാറ്റിവയ്ക്കും. മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാക്കള്‍ക്കുമാകും ഇളവ്. ഭരണം കിട്ടിയാല്‍ പരിചയസമ്പന്നര്‍ സര്‍ക്കാരിലുണ്ടാവണമെന്നാണ് സിപിഐഎം നിലപാട്.

നിയമസഭ തെരഞ്ഞെടുപ്പ്; സിപിഐഎം നേതാക്കളുടെ ഗൃഹ സന്ദര്‍ശനം ഇന്നു മുതല്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഐഎം നേതാക്കളുടെ ഗൃഹസന്ദര്‍ശനം ഇന്നു മുതല്‍ 31 വരെ നടക്കും. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും നിര്‍ദേശങ്ങള്‍ തേടിയുമാണ് നേതാക്കള്‍ വീടുകളിലെത്തുന്നത്. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ തൃശൂരില്‍ വീടുകള്‍ സന്ദര്‍ശിക്കും. ഇതിനു പുറമേ ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തും നടത്തും.

ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. റാഞ്ചിയിലെ റിംസില്‍ നിന്നാണ് ലാലുവിനെ എയിംസിലേക്ക് എത്തിച്ചത്. ആരോഗ്യനില ഗുരുതരമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി. അസുഖങ്ങള്‍ക്ക് പുറമേ കടുത്ത അണുബാധയും ലാലുവിനെ ബാധിച്ചതായാണ് വിവരം.

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി; റൂട്ട്മാപ്പില്‍ ഇന്ന് തീരുമാനം

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ റൂട്ട് മാപ്പില്‍ ഇന്ന് തീരുമാനം. കര്‍ഷക സംഘടനകള്‍ റൂട്ട് മാപ്പില്‍ വ്യക്തത വരുത്തി ഡല്‍ഹി പൊലീസിന് കൈമാറും. കുറഞ്ഞത് രണ്ട് ലക്ഷം ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടല്‍. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം രണ്ടാം മാസത്തിലേക്ക് കടന്നു.

Story Highlights – todays-headlines 24-01-2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here