‘മരട് 357’ ഉടൻ തീയറ്ററുകളിൽ എത്തില്ല; കൂടുതൽ സിനിമകൾ റിലീസ് മാറ്റുന്നു

maradu 357 release soon

കൂടുതൽ മലയാള സിനിമകൾ റിലീസ് മാറ്റുന്നു. സെക്കന്റ് ഷോ തുടങ്ങാതെ റിലീസ് ഇല്ലെന്ന് ‘മരട് 357’ സിനിമയുടെ നിർമാതാവ് അബാം മാത്യു വ്യക്തമാക്കി. തീയേറ്ററുകളുടെ സമയ നിയന്ത്രണത്തിൽ ഇളവ് തേടി ഫിലിം ചേംബർ സർക്കാരിന് കത്ത് നൽകി.

മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റിന് പിന്നാലെ മലയാളത്തിലെ കൂടുതൽ ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് മാറ്റിവെക്കുകയാണ്. സമയനിയന്ത്രണത്തിൽ പ്രദർശനം നടത്തുമ്പോഴുള്ള വലിയ നഷ്ടമാണ് നിർമാതാക്കളെ പിന്തിരിപ്പിക്കുന്നത്. ജോലി ചെയ്യുന്നവരും കുടുംബ പ്രേക്ഷകര്യം ഏറെയെത്തുന്ന സെക്കന്റ് ഷോ തുടങ്ങാതെ ‘മരട് 357’ റിലീസ് ചെയ്യില്ലെന്ന് നിർമാതാവ് എബ്രഹാം മാത്യു പറഞ്ഞു. ഫെബ്രുവരി 19നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. പാർവതി തെരുവോത്തും റോഷൻ മാത്യവും അഭിനയിച്ച വർത്തമാനവും റിലീസ് സംബന്ധിച്ച പുനരാലോചനയിലാണ്.

Read Also : മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി

അതേസമയം, ഓപ്പറേഷൻ ജാവ, യുവം എന്നീ ചിത്രങ്ങൾ 12 ാം തീയതി തന്നെ പുറത്തിറങ്ങുമെന്ന് നിർമാതാക്കൾ അറിയിച്ചു. 50 ശതമാനം കാണികളുമായി രാവിലെ 9 മുതൽ രാത്രി 9 വരെ തീയറ്ററുകളിൽ നിലവിൽ 3 ഷോകൾ മാത്രമാണ് ഉള്ളത്.

ജനുവരി 13 ന് തമിഴ് ചിത്രം മാസ്റ്ററിലൂടെയാണ് കേരളത്തിൽ വീണ്ടും തിയേറ്റർ റിലീസ് ആരംഭിച്ചത്. വെള്ളം, ലവ്, വാങ്ക് എന്നീ മലയാള സിനിമകളും പുറത്തിറങ്ങി. സെക്കന്റ് ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ കത്ത് നൽകിയെങ്കിലും സർക്കാരിന്റെ ഭാഗത്ത് പ്രതികരണമുണ്ടായിട്ടില്ല.

Story Highlights – maradu 357 wont release soon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top