Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (01-02-2021)

February 1, 2021
Google News 1 minute Read

മദ്യത്തിന് 100% സെസ് ഏർപ്പെടുത്തി

മദ്യത്തിനും അ​ഗ്രി സെസ് ഏർപ്പെടുത്തി. 100 ശതമാനം കാർഷിക സെസാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പാം ഓയിൽ, സൺഫ്ളവർ ഓയിൽ എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രവാസികൾക്ക് ഇരട്ട നികുതിയില്ല; സ്റ്റാർട്ടപ്പുകളെ നികുതിയിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കി

നികുതി സമ്പ്രദായം കൂടുതൽ സുതാര്യമാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. നികുതിയുമായി ബന്ധപ്പെട്ട് തർക്കപരിഹാരത്തിന് പ്രത്യേക പാനൽ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

എല്ലാവർക്കും പാർപ്പിടം ലക്ഷ്യം; ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ്

എല്ലാവർക്കും പാർപ്പിടം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇതിനായി പ്രത്യേക പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.

കര്‍ഷകര്‍ക്ക് വന്‍ പദ്ധതികള്‍; 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി; കര്‍ഷക ക്ഷേമത്തിന് 75,060 കോടി

കര്‍ഷകര്‍ക്കായി വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കര്‍ഷകര്‍ക്ക് 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതി പ്രഖ്യാപിച്ചു. 43 ലക്ഷം കര്‍ഷകര്‍ക്ക് താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാകും. കര്‍ഷക ക്ഷേമത്തിനായി 75,060 കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ

കേരളത്തിലെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മുംബൈ – കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി. മധുര – കൊല്ലം ഇടനാഴിക്കും ബജറ്റില്‍ അനുമതി നല്‍കി. കേരളത്തില്‍ 1,100 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കും.

ഈ ബജറ്റ് നിലകൊള്ളുന്നത് ആറ് തൂണുകളിൽ : നിർമലാ സീതാരാമൻ

കേന്ദ്ര ബജറ്റ് 2021-22 പ്രധാനമായും ഊന്നൽ നൽകുന്നത് ആറ് മേഖലകൾക്കാണ്. ആരോ​ഗ്യം, സാമ്പത്തികം-അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മാനവവിഭവശേഷിക്ക് പുത്തനുണർവ്, മിനിമം ​ഗവൺമെന്റ്-മാക്സിമം ​ഗവർണൻസ് എന്നിവയാണ് അത്.

ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ

ജിഎസ്ടി വരവ് വീണ്ടും റെക്കോർഡിൽ. ജനുവരി മാസത്തെ ജിഎസ്ടി വരവ് 1,19,847കോടി രൂപയാണ്. കഴിഞ്ഞ മാസത്തെ ജിഎസ്ടി വരവ് 1,15,174 കോടി രൂപയായിരുന്നു.

മ്യാന്‍മറില്‍ സൈനിക അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലില്‍

മ്യാന്‍മറില്‍ സൈനിക അട്ടിമറിയെന്ന് ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും അടക്കമുള്ള ഭരണകക്ഷി നേതാക്കള്‍ പട്ടാള തടങ്കലിലാണ്. പ്രവിശ്യകളിലുള്ള മുഖ്യമന്ത്രിമാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story Highlights – todays news headlines feb 1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here