ഭീമ-കൊറേഗാവ് സംഘര്‍ഷം; അറസ്റ്റിലായവര്‍ക്ക് എതിരെ കണ്ടെത്തിയ പ്രധാന തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായവര്‍ക്ക് എതിരെ കണ്ടെത്തിയ പ്രധാന തെളിവുകള്‍ കെട്ടിച്ചമച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്. ഇവരുടെ ലാപ്‌ടോപില്‍ മാല്‍വെയര്‍ ഉപയോഗിച്ചു നുഴഞ്ഞുകയറിയാണ് ഇവ സ്ഥാപിച്ചതെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസിലെ ഡിജിറ്റല്‍ ഫോറന്‍സിക്‌സ് സ്ഥാപനമായ ആര്‍സനല്‍ കണ്‍സല്‍ട്ടിംഗ് ആണ് ഇത് കണ്ടെത്തിയത് എന്നും റിപ്പോര്‍ട്ട്. റോണ വില്‍സന്റെ ലാപ്‌ടോപില്‍ നുഴഞ്ഞുകയറി കുറഞ്ഞത് പത്ത് കത്തുകളെങ്കിലും ഹാക്കര്‍മാര്‍ സ്ഥാപിച്ചുവെന്നാണ് ആര്‍സനല്‍ കണ്‍സല്‍ട്ടിംഗ് കണ്ടെത്തിയത്. എന്നാല്‍ സൈബര്‍ ആക്രമണം നടത്തിയത് ആരെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
Read Also : കത്തോലിക്ക സഭാ മേലധ്യക്ഷന്മാരും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 19ന്
വില്‍സന്‍ മാത്രമല്ല, കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരും സമാനമായ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതികള്‍ക്കെതിരെ തെളിവുകളായി പൂനെ പൊലീസ് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത് ഈ കത്തുകളിലെ ഉള്ളടക്കമാണ്. അതേസമയം അമേരിക്കന്‍ സ്ഥാപനത്തിന്റെ പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് എന്‍ഐഎ വ്യക്തമാക്കി. തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ചതും സ്ഥിരീകരിച്ചതും ആണെന്ന് എന്‍ഐഎ അറിയിച്ചു.
Story Highlights – bhima korgav, washington post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here