ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണം; ഷാഫി പറമ്പില്‍

പിഎസ്‌സി സമരം ഒത്തുതീര്‍ക്കാനുള്ള ഡിവൈഎഫ്‌ഐ ശ്രമത്തെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ്. ഡിവൈഎഫ്‌ഐ ബ്രോക്കര്‍ പണി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ട്വന്റിഫോറിനോട് പറഞ്ഞു. ആര്‍ജവമുള്ള മന്ത്രിമാരുണ്ടെങ്കില്‍ ഉദ്യോഗാര്‍ത്ഥികളെ ചര്‍ച്ചയ്ക്ക് വിളിക്കട്ടെയെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി.
അതേ സമയം ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം. ഇന്നോ നാളെയൊ എല്‍ജിഎസ് പ്രതിനിധികള്‍ക്ക് മന്ത്രിതല ചര്‍ച്ചയ്ക്കും വഴി തുറന്നേക്കാം. യുവജന വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധങ്ങള്‍ ഇന്നും സെക്രട്ടറിയേറ്റ് പരിസരത്തെ പ്രക്ഷുബ്ദ്ധമാക്കിയേക്കും.
Read Also : ഷാഫി പറമ്പില്‍ എംഎല്‍എയെ വളഞ്ഞിട്ട് തല്ലി പൊലീസ്; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
കഴിഞ്ഞ ദിവസമാണ് എല്‍ജിഎസ് സമരം അവസാനിച്ചേക്കുമെന്ന് സൂചന ലഭിച്ചത്. ലയ രാജേഷ് ഉള്‍പ്പെടെയുള്ള സംഘടനാ നേതാക്കള്‍ ഡിവൈഎഫ്‌ഐ ഓഫിസിലെത്തി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിമാരെ കാണാനും സംഘടന സൗകര്യം ഒരുക്കുമെന്നും വിവരം.
Story Highlights – shafi parambil, dyfi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here