ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയി; സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് കൊല്ലം തുളസി

kollam tulasi want to be cpi candidate

സിപിഐ സ്ഥാനാർത്ഥിയാകാൻ താത്പര്യം പ്രകടിപ്പിച്ച് ചലച്ചിത്രതാരം കൊല്ലം തുളസി. കഴിഞ്ഞ തവണ കുണ്ടറയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം.

ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബിജെപി പിന്തുണച്ചില്ലെന്നും പാർട്ടിയുമായുളള സഹകരണം അവസാനിപ്പിച്ചെന്നും കൊല്ലം തുളസി ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപിയിലേക്ക് പോകാനുളള തീരുമാനം തെറ്റായിപ്പോയെന്നും കൊല്ലം തുളസി വ്യക്തമാക്കി.

തന്നെ ആർക്കും വേണ്ടെന്നും, താൻ കുടുങ്ങി കിടക്കുന്ന കേസിൽ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടതെന്നും കൊല്ലം തുളസി പറഞ്ഞു. ‘ശബരിമലയിൽ ഒരു പ്രശ്‌നം വന്നപ്പോൾ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു ലോക്കൽ നേതാവ് പോലും ചോദിച്ചില്ല. അതിൽ വിഷമമുണ്ട്’- കൊല്ലം തുളസി പറഞ്ഞു. കേരളത്തിലെ ബിജെപി നേതാക്കൾക്ക് പാർട്ടിയോട് കൂറില്ലെന്നും കൊല്ലം തുളസി കുറ്റപ്പെടുത്തി.

പൊതുരംഗത്ത് സജീവമാകാൻ അതിയായ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights – kollam tulasi want to be cpi candidate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top