ഇ ശ്രീധരന്‍ ബിജെപിക്ക് മുതല്‍ക്കൂട്ട്: കെ സുരേന്ദ്രന്‍

e sreedharan k surendran

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിക്ക് മുതല്‍ക്കൂട്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്റെ താത്പര്യം അനുസരിച്ച് കൂടി അനുസരിച്ച് മണ്ഡലം നിശ്ചയിക്കും. മെട്രോമാനെ സ്ഥാനാര്‍ത്ഥിയായി ലഭിച്ചത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഇ ശ്രീധരന് വിജയസാധ്യതയുള്ള ഒട്ടേറെ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. താന്‍ ഇത്തവണ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും അധ്യക്ഷന്‍. ബിജെപിയുടെ വിജയയാത്രയ്ക്ക് മുന്നോടിയായി ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : സിപിഐഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ വന്‍ പരാജയം: ഇ ശ്രീധരന്‍

സ്വര്‍ണക്കടത്ത് കേസിനെ കുറിച്ചും സുരേന്ദ്രന്‍ സംസാരിച്ചു. വിവാദം അവസാനിച്ചിട്ടില്ലെന്നും ജാമ്യം ലഭിക്കുന്നത് സ്വാഭാവിക നടപടി മാത്രമെന്നും കെ സുരേന്ദ്രന്‍. ബിജെപി തെരഞ്ഞെടുപ്പില്‍ വിഷയം സജീവമായി ഉയര്‍ത്തിക്കാട്ടും. എം ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതിന് തെളിവുണ്ടെന്നും സുരേന്ദ്രന്‍.

അതേസമയം കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഇന്ന് കാസര്‍ഗോഡ് നിന്നും പ്രയാണം ആരംഭിക്കും. പുതിയ കേരളത്തിനായി വിജയയാത്ര’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ.

വൈകീട്ട് നാല് മണിക്ക് കാസര്‍ഗോഡ് താളിപ്പടുപ്പ് മൈതാനയില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലെയും പ്രവര്‍ത്തകര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കും.

Story Highlights – e sreedharan, k surendran, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top