Advertisement

ഭീമ കൊറേഗാവ് കേസ് : വരവര റാവുവിന് ഇടക്കാല ജാമ്യം

February 22, 2021
Google News 1 minute Read
varavar rao gets bail

ഭീമ കൊറേഗാവ് കേസിൽ തെലുങ്ക് കവി വരവര റാവുവിന് ഇടക്കാല ജാമ്യം. മോശം ആരോഗ്യാവസ്ഥ പരിഗണിച്ച് ആറ് മാസത്തേക്കാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയില്ലെങ്കിൽ ഭരണഘടന ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാകുമെന്ന് കോടതി നിരീക്ഷിച്ചു.

ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി രണ്ടര വർഷത്തിന് ശേഷമാണ് തെലുങ്ക് കവി വരവര റാവുവിന് ജാമ്യം ലഭിക്കുന്നത്. എൺപത് വയസ് പിന്നിട്ട വരവര റാവു, നിലവിൽ മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ തലോജ ജയിലിലേക്ക് തിരികെ അയക്കാനാകില്ലെന്ന് ജസ്റ്റിസുമാരായ എസ്.എസ്. ഷിൻഡെ, മനീഷ് പട്ടേൽ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആരോഗ്യത്തിനുള്ള അവകാശം ഭരണഘടന ഉറപ്പ് നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന് കീഴിൽ വരുന്നതാണെന്ന്, ആറ് മാസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചുക്കൊണ്ട് കോടതി കൂട്ടിച്ചേർത്തു.

ആശുപത്രി വിട്ടാലും വരവരറാവു, മുംബൈ എൻ.ഐ.എ കോടതിയുടെ അധികാരപരിധിയിൽ തുടരണം. ആറ് മാസത്തിന് ശേഷം ഇടക്കാല ജാമ്യം നീട്ടാൻ അപേക്ഷ നൽകണം. അരലക്ഷം രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കണമെന്നും, വിചാരണയ്ക്കായി എൻ.ഐ.എ കോടതിയിൽ ഹാജരാകണമെന്നും നിർദേശിച്ചു.

2018 ഓഗസ്റ്റിലാണ് വരവര റാവു അറസ്റ്റിലാകുന്നത്. 2017 ഡിസംബർ 31ന് പുനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് വരവര റാവുവിനെതിരെയുള്ള കേസ്.

Story Highlights – varavar rao gets bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here