Advertisement

മുപ്പത്തിയഞ്ച് വര്‍ഷത്തിനിടെ 200 തവണ രക്തദാനം; ഇത് ചന്ദ്രകാന്തിന്റെ ‘മഹാദാനം’

February 27, 2021
Google News 2 minutes Read

രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് അറിയാത്തവരല്ല നാം. എങ്കിലും പലപ്പോഴും പല സാഹചര്യങ്ങളിലും അതിന് സാധിക്കാത്തവരാകും കൂടുതലും. എന്നാല്‍ ബംഗളൂരു സ്വദേശിയായ ചന്ദ്രകാന്ത രക്തദാനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞയാളാണ്. 35 വര്‍ഷത്തിനിടെ 200 തവണയാണ് ചന്ദ്രകാന്ത രക്തം ദാനം ചെയ്തത്. 56 വയസ് പിന്നിട്ട ഇദ്ദേഹം ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് 200 ാം തവണ രക്തം ദാനം ചെയ്തത്.

ബംഗളൂരുവിലെ ഡിഫന്‍സ് മിനിസ്ട്രിയിലാണ് ചന്ദ്രകാന്ത ജോലി ചെയ്യുന്നത്. ഒ പോസിറ്റീവാണ് ചന്ദ്രകാന്തയുടെ രക്തഗ്രൂപ്പ്. ആദ്യമായി 25 വയസുള്ളപ്പോഴാണ് രക്തം ദാനം ചെയ്തതെന്ന് ചന്ദ്രകാന്ത പറയുന്നു. ഇക്കഴിഞ്ഞ 10 വര്‍ഷത്തിനിടെ 100 തവണയിലധികം രക്തം ദാനം ചെയ്തതായും അദ്ദേഹം പറഞ്ഞു.

21 ാം വയസില്‍ മൈസൂരിലെ എസ്‌ജെസിഇ കോളജില്‍ പഠിക്കുമ്പോഴാണ് ചന്ദ്രകാന്ത ആദ്യമായി രക്തം ദാനം ചെയ്തത്. നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് സംഘടിപ്പിച്ച രക്തദാന ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു ഇത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി രക്തം ലഭിക്കാതെ നിസഹായരായി കരയുന്ന ആളുകളെ കണ്ടിട്ടുണ്ട്. അതാണ് രക്തദാനത്തിന് പ്രചോദനമായതെന്നും അദ്ദേഹം പറയുന്നു.

കടപ്പാട് – ടൈംസ് ഓഫ് ഇന്ത്യ

Story Highlights – Engineer donated blood for 200th times in 35 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here