ട്വന്റിഫോര്‍ കേരളാ പോള്‍ ട്രാക്കര്‍; രണ്ടാംഘട്ട പ്രീ-പോള്‍ സര്‍വേ ഫലം വൈകുന്നേരം ആറ് മണി മുതല്‍

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നുകഴിഞ്ഞു. കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ 36 ദിവസം മാത്രമാണ് ബാക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ട്വന്റിഫോര്‍ കേരളാ പോള്‍ ട്രാക്കര്‍ സര്‍വേ വീണ്ടും പരിശോധിക്കുകയാണ്. രണ്ടാംഘട്ട വിശകലനം വൈകുന്നേരം ആറ് മണി മുതല്‍ ട്വന്റിഫോറില്‍ തത്സമയം കാണാം.

ഇടത് മുന്നണിക്ക് നേരിയ മുന്‍തൂക്കം പ്രഖ്യാപിച്ച മലയാളത്തിലെ ഏറ്റവും വലിയ പ്രീ പോള്‍ ചര്‍ച്ചയ്ക്ക് ശേഷം കേരളത്തിന്റെ മാറ്റം പരിശോധിക്കുകയാണ് ട്വന്റിഫോര്‍ വീണ്ടും. ഇത്തവണ മലയാളികളുടെ സ്വന്തം ഇലക്ഷന്‍ ചാനല്‍ മുന്നോട്ടുവച്ചത് 30 ചോദ്യങ്ങള്‍. വോട്ട് രേഖപ്പെടുത്തുന്നത് എന്ത് അടിസ്ഥാനപ്പെടുത്തിയാണ്? വോട്ടിനെ സ്വാധീനിക്കുന്ന മുഖ്യവിഷയങ്ങള്‍ എന്തായിരിക്കും? ഇന്ധന വിലവര്‍ധന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ? തെരഞ്ഞെടുപ്പിന് ശേഷം ആര് മുഖ്യമന്ത്രിയാകണം എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ചോദ്യങ്ങളുടെ നിര ഇങ്ങനെ നീളുന്നു.

യുഡിഎഫില്‍ ലീഗിന് മേല്‍ക്കൈ ഉണ്ടെന്ന് കരുതുന്നുണ്ടോ?ശബരിമല ആചാര സംരക്ഷണത്തിന് നിയമനിര്‍മാണം വേണമെന്ന് കരുതുന്നുണ്ടോ, കിഫ്ബി നാടിന് ഗുണമോ ദോഷമോ തുടങ്ങിയ കാര്യങ്ങളും സര്‍വേ അന്വേഷിക്കുന്നു. ആഴക്കടല്‍ വിവാദവും പിഎസ്‌സി സമരവും രാഹുല്‍ ഗാന്ധിയുടെ വരവും പാലാരിവട്ടം പാലവുമടക്കം കഴിഞ്ഞയാഴ്ച രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തവയെല്ലാം സര്‍വേയുടെ ഭാഗമായി.

Story Highlights – TwentyFour Kerala Poll Tracker; Second phase pre-poll survey results from 6 p.m.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top