ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (03-03-2021)
ഡോ. ജമീലയുടെ സ്ഥാനാർത്ഥിത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതികരിച്ച് മന്ത്രി എ. കെ ബാലൻ. സാധാരണ പാർട്ടിയല്ല സിപിഐഎമ്മെന്നും മാധ്യമങ്ങൾ ചുണ്ടത്തുവച്ചു തരുന്ന പഞ്ചസാര നുണച്ച് ഇറക്കുന്നവരല്ല തങ്ങളെന്നും മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.
പത്തനംതിട്ട ജില്ലയെ ‘ശബരിമല’ ജില്ലയാക്കും: ബിജെപി പ്രകടന പത്രിക
നിയമസഭാ തെരഞ്ഞെടുപ്പിൽ തീവ്ര ഹിന്ദുത്വ നിലപാടുമായി ബിജെപി. പത്തനംതിട്ട ജില്ലയുടെ പേര് ‘ശബരിമല’ ജില്ലയെന്നാക്കുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.
കളമശേരി പൊലീസ് സ്റ്റേഷനിൽ കോഫി വെൻഡിംഗ് മെഷീൻ സ്ഥാപിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത പൊലീസുകാരൻ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ആത്മഹത്യ ഭീഷണിയുമായി ഫേസ്ബുക്കിൽ കുറിപ്പ് ഇട്ടിരിക്കുന്നത്. മരണം കൊണ്ട് എല്ലാം അവസാനിക്കുമോ എന്നാണ് കുറിപ്പിൽ രഘു പറയുന്നത്. ആത്മഹത്യ ധൈര്യമുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണെന്നും കുറിപ്പിൽ പറയുന്നു.
തൊടുപുഴയിൽ പി.ജെ ജോസഫ്, കടുതുരുത്തിയിൽ മോൻസ് ജോസഫ് : ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക
ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക പുറത്ത്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളിൽ കൂടുതലും പുതുമുഖങ്ങളാകും ഉണ്ടാകുക. പുതുമുഖങ്ങൾക്ക് വിജയസാധ്യതയെന്ന് ജോസഫ് ഗ്രൂപ്പിന്റെ സർവേ ഫലം പ്രകാരമാണ് തീരുമാനം.
മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാകും മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാവിലെ 11 മണിയോട് കൂടി മുഖ്യമന്ത്രി ആശുപത്രിയിലെത്തും. കൊവിഷീല്‍ഡ് വാക്‌സിനാണ് സ്വീകരിക്കുകയെന്നും വിവരം.
ശ്രീധരന് വേണ്ടി വഴിമാറാം : ബി.ഗോപാലകൃഷ്ണൻ ട്വന്റിഫോറിനോട്
ഇ.ശ്രീധരന് വേണ്ടി വഴിമാറാൻ തയാറെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ. ഇ ശ്രീധരനെ തൃശൂരിലേക്ക് ക്ഷണിക്കുന്നത് അഭിമാനകരമാണെന്നും ശ്രീധരന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് താൻ ചുക്കാൻ പിടിക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഒരു രാജ്യം ഒരു മിനിമം കൂലി; രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു
രാജ്യത്ത് പൊതുവായി മിനിമം കൂലി ചട്ടം വരുന്നു. ഏപ്രിൽ ഒന്നു മുതൽ ദേശീയ തൊഴിൽ ചട്ടം നിലവിൽ വരുന്നതിന്റെ ഭാഗമായാണ് മിനിമം കൂലി നിശ്ചയിക്കുന്നത്.
Story Highlights – todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here