തൊടുപുഴയിൽ പി.ജെ ജോസഫ്, കടുതുരുത്തിയിൽ മോൻസ് ജോസഫ് : ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക
ജോസഫ് ഗ്രൂപ്പിന്റെ സാധ്യത പട്ടിക പുറത്ത്. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിക്കുന്ന സീറ്റുകളിൽ കൂടുതലും പുതുമുഖങ്ങളാകും ഉണ്ടാകുക. പുതുമുഖങ്ങൾക്ക് വിജയസാധ്യതയെന്ന് ജോസഫ് ഗ്രൂപ്പിന്റെ സർവേ ഫലം പ്രകാരമാണ് തീരുമാനം.
കൊച്ചിയിലെ സ്വകാര്യ ഏജൻസിയാണ് സർവേ നടത്തിയത്. ചങ്ങനാശേരിയിലും കോതമംഗലത്തും പേരാമ്പ്രയിലും പുതുമുഖങ്ങൾ സ്ഥാനാർത്ഥികളാകും. തൊടുപുഴയിൽ പി.ജെ ജോസഫ്, കടുതുരുത്തിയിൽ മോൻസ് ജോസഫ്, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടൻ എന്നിവർ തന്നെ മത്സരിക്കും. ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും കുട്ടനാട് ജേക്കബ് എബ്രഹാമും പട്ടികയിൽ ഇടം നേടി.
മൂവാറ്റപുഴ ലഭിച്ചാൽ ഫ്രാൻസിസ് ജോർജിന് സാധ്യതയുണ്ട്. പകരം ഇടുക്കിയിൽ നോബിൾ ജോസഫ് സ്ഥാനാർത്ഥിയാകും. കോതമംഗലത്ത് ഷിബു തെക്കുംപുറം സ്ഥാനാർഥിയാകും. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മൈക്കിൾ ജയിംസും സാധ്യത പട്ടികയിൽ.
ചങ്ങനാശേരിയിൽ സാജൻ ഫ്രാൻസിസിനും വി.ജെ ലാലിക്കും തുല്യപരിഗണനയാണ് ഉള്ളത്. പൂഞ്ഞാർ ലഭിച്ചാൽ സജി മഞ്ഞക്കടമ്പിൽ, കാഞ്ഞിരപ്പള്ളിയെങ്കിൽ അജിത് മുതിരമല എന്നിവർ സ്ഥാനാർത്ഥികളാകും. പേരാമ്പ്രയിൽ യൂത്ത് ഫ്രണ്ട് നേതാവ് കെ.വി കണ്ണന് മുൻതൂക്കമുണ്ട്.
അതേസമയം, തിരുവല്ല സീറ്റിൽ അനിശ്ചിതത്വം തുടരുകയാണ്. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
Story Highlights – kerala congress joseph candidate list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here