റോഡ് സേഫ്റ്റി വേൾഡ് സീരീസ്; ഇന്ത്യൻ ലെജൻഡ്സ് ഫീൽഡ് ചെയ്യും

road safety india bangladesh

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ത്യ ലജൻഡ്സിന് ഫീൽഡിംഗ്. ടോസ് നേടിയ ബംഗ്ലാദേശ് ലെജൻഡ്സ് നായകൻ മുഹമ്മദ് റഫീഖ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. മാർച്ച് 21നാണ് ഫൈനൽ. എല്ലാ മത്സരങ്ങളും രാത്രി 7 മണിക്കാണ് ആരംഭിക്കുക.

സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, മുനാഫ് പട്ടേൽ, മൻപ്രീത് ഗോണി, നമൻ ഓജ, യൂസുഫ് പത്താൻ, വിനയ് കുമാർ, പ്രഗ്യാൻ ഓജ എന്നിവരാണ് ഇന്ത്യ ലെജൻഡ്സ് ടീമിൽ ഉള്ളത്.

ബംഗ്ലാദേശ് ലെജൻഡ്സിൽ അബ്ദുൽ റസാഖ്, ഹന്നൻ സർക്കാർ, ഖാലെദ് മഹ്മൂദ്, നഫീസ് ഇഖ്ബാൽ, മുഹമ്മദ് റഫീഖ്, ഖാലെദ് മഷൂദ്, ഹന്നാൻ സർകെർ, ജാവേദ് ഒമർ, രജിൻ സലെ, ആലംഗീർ കബീർ, മുഹമ്മദ് ഷരീഫ്, തുടങ്ങിയവർ അണിനിരക്കും.

Story Highlights – road safety world series india bowling vs bangladesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top