കരിപ്പൂരിൽ വൻ സ്വർണ വേട്ട

കരിപ്പൂരിൽ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി 68 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.
കാസർഗോഡ് സ്വദേശിനിയിൽ നിന്ന് 840 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഷാർജയിൽ നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്ന് 884 ഗ്രാം സ്വർണവും പിടികൂടി. രണ്ട് പേരും കാസർഗോഡ് സ്വദേശികളാണ്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശി ഇബ്രാഹീം സിറാജ് പിടിയിലായി.
Story Highlights – karipur gold seized from kasargod natives
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News