ഡോ.പി കെ ജമീലയെ ഒഴിവാക്കി; പകരം സുമോദ് മത്സരിക്കും

pk jameela wont give seat

തരൂർ മണ്ഡലത്തിൽ പി കെ ജമീലയ്ക്ക് സീറ്റില്ല. പകരം പിപി സുമോദ് മത്സരിക്കും.

മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മത്സരിക്കുന്നതിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജമീല വന്നാൽ ജില്ലയിലെ മുഴുവൻ മണ്ഡലത്തിലും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികൾ വിലയിരുത്തിയ സാഹചര്യത്തിൽ പി.കെ ജമീലയെ മാറ്റണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റി തീരുമാനിക്കുകയായിരുന്നു.

തരൂരിൽ ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദ് സ്ഥാനാർത്ഥിയാകും. നേരത്തെ കോങ്ങാടാണ് സുമോദ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. കോങ്ങാട് അഡ്വ. ശാന്തകുമാരി മത്സരിക്കും.

Story Highlights – pk jameela wont give seat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top