ടൂൾ കിറ്റ് കേസ്; രണ്ട് പ്രതികളുടെ ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും

ടൂൾ കിറ്റ് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഡൽഹിയിലെ പട്യാല ഹൗസ് കോടതി ഇന്ന് സുപ്രധാന തീരുമാനം കൈക്കൊള്ളും. കേസിലെ രണ്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. നിഖിത ജേക്കബ്, ശാന്തനു എന്നിവരുടെ ട്രാൻസിറ്റ് ജാമ്യ കാലാവധി തീരുന്ന സാഹചര്യത്തിൽ നൽകിയ ജാമ്യ ഹർജിയാണ് ഡൽഹി കോടതി ഇന്ന് കേൾക്കുക.
പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്നാണ് ഡൽഹി പൊലീസിന്റെ നിലപാട്. നിഖിത ജേക്കബിനും, ശാന്തനുവിനും കേസിലെ ഗൂഡാലോചനയിലടക്കം പ്രധാന പങ്ക് ഉണ്ടെന്നാണ് പൊലീസ് നിലപാട്. രണ്ട് പ്രതികളുടെയും ഹർജികളിന്മേലുള്ള എതിർ സത്യവാങ്മൂലവും ഡൽഹി പൊലീസ് ഇന്ന് സമർപ്പിക്കും. പട്യാല ഹൗസ് കോടതിയിലെ അഡി. സെഷൻസ് ജഡ്ജി ദർമേന്ദ്ര റാണയാണ് കേസ് പരിഗണിക്കുന്നത്. കേസിൽ ഇതേ കോടതി ദിഷാ രവിയ്ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
Story Highlights – tool kit case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here