വിജയകാന്തിന്റെ ഡിഎംഡികെ എൻഡിഎ സഖ്യം വിട്ടു

vijayakanth dmdk leaves nda alliance

തമിഴ്‌നാട്ടിൽ നടൻ വിജയകാന്തിന്റെ ഡിഎംഡികെ, എഐഎഡിഎം-എൻഡിഎ സഖ്യം വിട്ടു. സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെയാണ് സഖ്യം വിട്ടത്.

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമാകാത്തതിനെ തുടർന്ന് എഐഎഡിഎംകെ ബിജെപിയുമായി പലവട്ടം ചർച്ച നടത്തിയിരുന്നു. 23 സീറ്റുകൾ ആവശ്യപ്പെട്ട ഡിഎംഡികെയ്ക്ക് 12ൽ കൂടുതൽ നൽകാനാവില്ലെന്ന് എഐഎഡിഎംകെ നിലപാട് കടുപ്പിച്ചതോടെയാണ് സഖ്യത്തിൽ വിള്ളലുണ്ടായത്.

2019 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലായിരുന്നു വിജയകാന്തിന്റെ ഡിഎംഡികെ എൻഡിഎയുടെ ഭാഗമായത്.

Story Highlights – vijayakanth dmdk leaves nda alliance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top