Advertisement

പി.വി. അന്‍വര്‍ എംഎല്‍എ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി

March 11, 2021
Google News 1 minute Read

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് പി.വി. അന്‍വറിന് ഒരുക്കിയത്. നിലമ്പൂരില്‍ ഒരിക്കല്‍ കൂടി ഇടതുമുന്നണി വിജയിക്കുമെന്നും വിവാദങ്ങള്‍ക്ക് ജനം മറുപടി പറയുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു.

മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് പി.വി. അന്‍വര്‍ തിരിച്ചെത്തിയത്. ബാന്‍ഡ് മേളവും ചെണ്ട മേളവും അടക്കം പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു.

തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടും നാട്ടിലില്ലാത്ത പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം പ്രചാരണ ആയുധമാക്കാനൊരുങ്ങുകയായിരുന്നു പാര്‍ട്ടികള്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ അസാന്നിധ്യം മലപ്പുറം ജില്ലയിലെ രാഷ്ട്രീയ വേദികളില്‍ സ്ഥിരം ചര്‍ച്ചയായിരുന്നു. എംഎല്‍എക്കെതിരെ ഇതിനിടെ നിരവധി ആരോപണങ്ങളുമുയര്‍ന്നു. എന്നാല്‍ ബിസിനസ് ആവശ്യത്തിനായി ആഫ്രിക്കന്‍ രാജ്യമായ സിയോറ ലിയോണയിലാണുള്ളതെന്ന് പി.വി. അന്‍വര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Story Highlights – PV Anwar MLA returns from Africa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here