ചടയമംഗലത്ത് ചിഞ്ചുറാണി തന്നെ; പ്രതിഷേധങ്ങളെ തള്ളി കാനം രാജേന്ദ്രന്‍

kanam rajendran

ചടയമംഗലത്തെ പ്രതിഷേധങ്ങളെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചടയമംഗലത്ത് ചിഞ്ചുറാണി തന്നെയാണ് സ്ഥാനാര്‍ത്ഥിയെന്ന് കാനം രാജേന്ദ്രന്‍ ആവര്‍ത്തിച്ചു. പ്രതിഷേധങ്ങളെ അതിജീവിച്ചാണ് പാര്‍ട്ടി ഇതുവരെ മുന്നോട്ട് പോയതെന്നും കാനം.

തിരൂരങ്ങാടിയില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാന്‍ ആലോചന നടക്കുകയാണ്. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. തൃശൂര്‍ നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥിക്ക് എതിരായ ചരമ വാര്‍ത്തയില്‍ തൃശൂര്‍ നേതൃത്വം നിയമ നടപടികളിലേക്ക് കടക്കുമെന്നും സദാചാര ബോധത്തിന് ചേര്‍ന്ന നടപടിയല്ല ജന്മഭൂമി ചെയ്തത് എന്നും കാനം വിമര്‍ശിച്ചു.

അതേസമയം ചടയമംഗലത്ത് മുതിര്‍ന്ന സിപിഐ നേതാവ് എ മുസ്തഫയെ വിമത സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉറച്ചു തന്നെ മുന്നോട്ട് നീങ്ങുകയാണ്. ഇതിനായി ചടയമംഗലം മണ്ഡലത്തില്‍ വിമതവിഭാഗം കണ്‍വെന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചിനാണ് കണ്‍വെന്‍ഷന്‍.

എ മുസ്തഫയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. അനുനയ ചര്‍ച്ചകള്‍ക്ക് വിമതവിഭാഗം വഴങ്ങിയിട്ടില്ല. എന്നാല്‍ വിമത ഭീഷണി പ്രതിസന്ധിയാവില്ലെന്ന് ചിഞ്ചുറാണി പറഞ്ഞു. വിമത ഭീഷണിക്ക് പരിഹാരം തന്നെ നിര്‍ത്തിയ പാര്‍ട്ടി തന്നെ കാണുമെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു.

Story Highlights – kanam rajendran, assembly elections 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top