വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനെ മത്സരിപ്പിക്കുന്നതില്‍ അതൃപ്തി; കണ്‍വെന്‍ഷന്‍ വിളിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍

വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനെ കളമശേരിയില്‍ മത്സരിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ക്കുന്ന മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ കണ്‍വന്‍ഷന്‍ വിളിച്ചു. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍.

അബ്ദുള്‍ ഗഫൂറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് മുസ്ലീംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി. മുതിര്‍ന്ന നേതാവ് അഹമ്മദ് കബീറിന്റെ അടക്കം പിന്തുണയും ഇക്കാര്യത്തില്‍ എറണാകുളം ജില്ലാ കമ്മിറ്റിക്കുണ്ട്. കളമശേരിയില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് അഹമ്മദ് കബീര്‍ ഇന്നലെ അറിയിച്ചിരുന്നു. അതിനാല്‍ തന്നെ അഹമ്മദ് കബീറിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യത്തിലേക്കാണ് ജില്ലാ കമ്മിറ്റി എത്തിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top