ബെയ്‌ജിങ്‌ നഗരം ഓറഞ്ച് നിറത്തിൽ, അപകടകരമായ പ്രതിഭാസമെന്ന് നിരീക്ഷകർ

ചൈനയുടെ തലസ്ഥാനമായ ബെയ്‌ജിങിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് നഗരം ഓറഞ്ചു നിറത്തിൽ കാണപ്പെട്ടു. മലിനീകരണം മൂലം നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഇതോടെ ഏറ്റവും മോശമായ നിലയിലേക്ക് താഴ്ന്നു. വായു ഗുണനിലവാര സൂചികയിൽ 999 ആണ് രേഖപ്പെട്ടിരിക്കുന്നത്. ഏറ്റവും അപകടകരമായ നില എന്നാണ് നിരീക്ഷകർ ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്.

സ്ഥിതി വഷളായതിനെത്തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. പൊടി പടലത്തിന്റെ കനത്ത പാളികൾക്കിടയിലൂടെ നീങ്ങുന്ന യാത്രാക്കാരുടെ ചിത്രങ്ങും പുറത്തുവിട്ടിട്ടുണ്ട്. ബെയ്‌ജിങിന്റെ അവസ്ഥ എത്രത്തോളം രൂക്ഷമാണെന്ന് ദൃശ്യങ്ങളിൽ തന്നെ വ്യക്തമാകുന്നതാണ്. പൊടിക്കാറ്റിന്റെ പ്രഭാവം ഉച്ചവരെ നിലനിൽക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പു നൽകി.

ഇന്നർ മംഗോളിയയിൽ നിന്നു വീശിയടിച്ച പൊടിക്കാറ്റാണ് ബെയ്ജിങിന്റെ ഈ അവസ്ഥയ്ക്ക് കാരണം. സാധാരണയായി മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗോപി മരുഭൂമിയിൽ നിന്നു പൊടിക്കാറ്റ് ചൈനയിലേക്ക് വീശിയടിക്കാറുണ്ട്.

Read Also :ആകാശത്തിന്റെ വിചിത്ര നിറത്തിന് പിന്നിൽ, പുക തുപ്പുന്ന അഗ്നിപർവതമോ ?

വടക്കൻ ചൈനയിൽ വന നശീകരണം കൂടുതൽ വ്യാപകമായതും പൊടിക്കാറ്റ് ജനവാസ മേഖലകളിൽ വലിയ ആഘാതം ഏൽപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

Story Highlights – Beijing sandstorm turns sky orange, china

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top