അംബാനി ഭീഷണി കേസ്: ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻ.ഐ.എ

അംബാനി ഭീഷണി കേസിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങി എൻ.ഐഎ. ഇതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി എൻ.ഐ.എ. തേടി. കേസിലെ പ്രതിയായ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ സച്ചിൻ വാസെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

അംബാനിയുടെ വീടിന് മുന്നിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ സ്‌കോർപ്പിയോ കൊണ്ടിട്ടത് താനാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ചില ശിവസേന നേതാക്കൾക്കും പങ്കുണ്ടെന്നും സച്ചിൻ മൊഴി നൽകിയിരുന്നു. എൻ.ഐ.എ അനുമതി തേടിയതിന് പിന്നാലെ മുംബൈ പൊലീസ് കമ്മിഷണർ പരംവീർ സിംഗിനെ മഹാരാഷ്ട്ര സർക്കാർ ഇന്നലെ ഹോംഗാർഡിലേക്ക് മാറ്റി. സംസ്ഥാന ഡി.ജി.പി ആയിരുന്ന ഹേമന്ത് നഗ്രാലെ മുംബൈ പൊലീസ് കമ്മിഷണറായി ചുമതലയേറ്റു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top