‘കേന്ദ്ര നിയമങ്ങളിൽ നിലപാട് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലേ?’; ചോദ്യമുന്നയിച്ച് സുപ്രിംകോടതി

Journalist Siddique Kappan case, Supreme Court, KUWJ

കേന്ദ്രനിയമങ്ങളിൽ നിലപാട് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലേയെന്ന് സുപ്രിംകോടതി. പൗരത്വ നിയമ ഭേദഗതി, കാർഷിക നിയമങ്ങൾ എന്നിവയ്‌ക്കെതിരെ കേരളം അടക്കം സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയതിനെതിരെ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.

കേരളത്തിന്റെ പ്രമേയം നിയമസഭാംഗങ്ങളുടെ അഭിപ്രായമാണ്. നിയമസഭയുടെ നിലപാട് പാർലമെന്റ് പരിഗണിക്കണമെന്നും, നിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. അതിൽ അടിച്ചേൽപ്പിക്കലില്ല. ജനങ്ങൾ നിയമം ലംഘിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു. പൊതുതാത്പര്യ ഹർജിയിൽ നോട്ടിസ് അയയ്ക്കാനും സുപ്രിംകോടതി തയാറായില്ല. പ്രശ്‌നങ്ങൾ ഉണ്ടാക്കാനല്ല, പരിഹാരത്തിനാണ് ആഗ്രഹമെന്നും കൂട്ടിച്ചേർത്തു. നിയമനിർമാണ സഭകളുടെ വകുപ്പുകളും, വിധികളും ചൂണ്ടിക്കാണിക്കാൻ പരാതിക്കാരനോട് നിർദേശിച്ച് ഹർജി മാറ്റിവച്ചു.

Story Highlights -Supreme court of india, CAA

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top