കെ. സുരേന്ദ്രൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാർത്ഥിയായി കെ.സുരേന്ദ്രൻ ഇന്ന് പത്രിക സമർപ്പിക്കും. ഇന്നലെ മുതൽ സുരേന്ദ്രൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങി.

2016 ൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മഞ്ചേശ്വരം കീഴടക്കാനാണ് ഇത്തവണ സുരേന്ദ്രന്റ പരിശ്രമം. രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നതിന്റെ തിരക്ക് പരിഹരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി തയ്യാറാക്കിയിരിക്കുന്നത്. പ്രമുഖരെ അടക്കം എത്തിച്ച് പ്രചാരണം കൊഴുപ്പിക്കുന്നതിനൊപ്പം സ്ഥാനാർത്ഥി പരമാവധി വോട്ടർമാരെ നേരിൽ കാണുന്നതിനും പ്രാധാന്യം നൽകും. മഞ്ചേശ്വരത്ത് ഇത്തവണ അനുകൂലമായ സാഹചര്യമാണുള്ളതെന്ന് സുരേന്ദ്രൻ വിലയിരുത്തുന്നു. രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വം പ്രചാരണത്തെ ബാധിക്കില്ലെന്നുമാണ് സ്ഥാനാർത്ഥിയുടെ കണക്കുകൂട്ടൽ.

35 സീറ്റ് നേടിയാൽ സംസ്ഥാന ഭരണം ബിജെപി നേടുമെന്ന മുൻ നിലപാടിൽ ഉറച്ചു തന്നെയാണ് സുരേന്ദ്രൻ ഗോദയിലിറങ്ങിയിരിക്കുന്നത്. എൽഡിഎഫിലും യുഡിഎഫിലും ശക്തമായ അടിയൊഴുക്കുകളുടെ കാലമാണ് വരാൻ പോകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ദേശീയ നേതാക്കൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ ബിജെപിയുടെ പ്രചാരണരംഗത്ത് സജീവമാകും. മഞ്ചേശ്വരത്തും, കോന്നിയിലുമായി രണ്ടു ദിവസം വീതം പ്രചാരണം നടത്താനാണ് സുരേന്ദ്രന്റ തീരുമാനം. ഇന്നലെ ഹെലികോപ്റ്ററിൽ പൈവളിഗെയിലെത്തിയ സുരേന്ദ്രൻ പത്രിക സമർപ്പണത്തിന് ശേഷം വൈകീട്ട് കോന്നയിലേക്ക് തിരിച്ചു പറക്കും.

Story Highlights – K Surendran, Assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top