Advertisement

ബാന്ധവമുള്ളത് കോൺഗ്രസും സിപിഐഎമും തമ്മിൽ: വി മുരളീധരൻ

March 21, 2021
Google News 2 minutes Read
congress cpim deal muraleedharan

ബാന്ധവമുള്ളത് കോൺഗ്രസും സിപിഐഎമും തമ്മിൽ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇരു മുന്നണികളും ബിജെപിയെ പരാജയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അതുകൊണ്ട് തന്നെ അവർ തമ്മിലാണ് ഡീൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. 24ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാമർശം.

“ഭരണം എന്നതിനെക്കാൾ കോൺഗ്രസ് കാണുന്നത് നേമത്ത് ബിജെപി ജയിച്ച ഒരു സീറ്റ് ഇല്ലാതാക്കുക എന്നതാണ്. സിപിഎം കാണുന്നത്, കോൺഗ്രസിൻ്റെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരാജയപ്പെടുക എന്നതിനെക്കാൾ ബിജെപി ജയിച്ചിട്ടുള്ള ഒരു സീറ്റ് ഇല്ലാതാക്കുക. അപ്പോൾ അവർ തമ്മിലല്ലേ ധാരണ? കുറേക്കാലമായിട്ട് കേരളത്തിൽ നടക്കുന്ന ഒത്തുകളി ഈ തെരഞ്ഞെടുപ്പിലേക്കും വ്യാപിച്ചിരിക്കുന്നു.”- മുരളീധരൻ പറഞ്ഞു.

Read Also : സിപിഐഎം-ബിജെപി സഖ്യമെന്ന ആരോപണത്തിൽ മുൻപ് പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ: വി മുരളീധരൻ

“കഴിഞ്ഞ തവണയും ഈ ഒത്തുകളി ഉണ്ടായിരുന്നു. പക്ഷേ, അതിൽ ജനങ്ങളാണ് വിധി കല്പിക്കുന്നത്. ജനങ്ങൾ ബിജെപിക്ക് അനുകൂലമായി വിധിയെഴുതി. ഇത്തവണയും ജനങ്ങൾ അത് വിധിയെഴുതും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights- congress cpim deal in kerala v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here