ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി

abudhabi renews list that doesnt need quarantine

ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി. പുതുക്കിയ ഹരിത രാജ്യങ്ങളുടെ ലിസ്റ്റിൽ 12 രാജ്യങ്ങളുടെ പേരുകളാണുള്ളത്. നേരത്തെയുണ്ടായിരുന്ന പട്ടികയിൽനിന്ന് കസാഖിസ്ഥാനെ ഒഴിവാക്കിയിട്ടുണ്ട്.

കൊവിഡ് വ്യാപനം കണക്കിലെടുത്താണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന വിവിധ രാജ്യങ്ങളിലെ ആളുകൾക്ക് ക്വാറന്റീൻ അടക്കമുളള നിയന്ത്രണങ്ങൾ അബുദാബി ഏർപ്പെടുത്തിവരുന്നത്. ഇതിന്റെ ഭാഗമായി ക്വാറന്റീൻ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് അബുദാബി വീണ്ടും പുതുക്കി. അബുദാബി വിനോദ സഞ്ചാര വകുപ്പാണ് പട്ടിക പുറത്ത് വിട്ടത്.

ഓസ്‌ട്രേലിയ, ഭൂട്ടാൻ, ബ്രൂണൈ, ചൈന, ഗ്രീൻലാന്റ്, ഹോങ്കോംഗ്, ഐലന്റ്, മൗറീഷ്യസ്, എന്നീ രാജ്യങ്ങൾക്ക് പുറമെ മൊറോക്കോ, ന്യൂസീലൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പുതുക്കിയ ഗ്രീൻ ലിസ്റ്റിൽ ഉള്ളത്. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ അബുദാബിയിൽ എത്തിയതിന് ശേഷം നിർബന്ധിത ക്വാറന്റീൻ നടപടികളിൽ നിന്നും ഒഴിവാക്കുമെന്ന് അബുദാബി ടൂറിസം വകുപ്പ് അറിയിച്ചു.

Story Highlights- quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top