ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (24-03-2021)

എന്‍എസ്എസുമായി തര്‍ക്കത്തിനില്ല; വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്: എം.എ. ബേബി
ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി തര്‍ക്കത്തിനില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം.എ. ബേബി. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. എന്‍എസ്എസ് പൊതുവില്‍ സമദൂര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. വിശ്വാസ സ്വാതന്ത്ര്യത്തെ സംരക്ഷിക്കാന്‍ ഇടത് മുന്നണി വീഴ്ച വരുത്തിയില്ലെന്നും എം.എ. ബേബി പറഞ്ഞു.
ഐ ഫോണ്‍ വിവാദം: വിനോദിനി ബാലകൃഷ്ണന് മൂന്നാമതും കസ്റ്റംസ് നോട്ടീസ് അയച്ചു
ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെതിരെ കര്‍ശന നടപടിയുമായി കസ്റ്റംസ്. വിനോദിക്ക് കസ്റ്റംസ് മൂന്നാമതും നോട്ടീസ് അയച്ചു. ഈ മാസം 30 ന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.
തിരുവനന്തപുരത്ത് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം ആര്യനാട്ട് ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ആനാട് സ്വദേശി അരുണാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. ഭാര്യ അഞ്ജുവിനെയും കാമുകന്‍ ശ്രീജുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏഴ് സീറ്റില്‍ സിപിഐഎം- ബിജെപി ധാരണ: ആരോപണവുമായി വി ഡി സതീശന്‍ എംഎല്‍എ
സംസ്ഥാനത്ത് ബിജെപിയെ ഏഴ് സീറ്റുകള്‍ വിജയിപ്പിക്കാന്‍ സിപിഐഎം ധാരണ ഉണ്ടാക്കിയതായി വി ഡി സതീശന്‍ എംഎല്‍എ ട്വന്റിഫോറിനോട്. വരും ദിവസം ഈ ഏഴ് സീറ്റുകള്‍ ഏതെന്ന് കോണ്‍ഗ്രസ് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതെന്നാണ് ഇഡിയുടെ ആരോപണം.
എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും
ക്ഷേമ പെന്‍ഷനുകള്‍ 3,500 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന എന്‍ഡിഎ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ തിരുവനന്തപുരത്താണ് പ്രകടനപത്രിക പ്രകാശനം ചെയ്യുക.ശബരിമല, ലൗ ജിഹാദ് എന്നിവയില്‍ നിയമനിര്‍മാണമാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം.
Story Highlights-todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here