കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണമെന്ന് സർവേ

c voter survey predicts ldf rule in kerala

കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണമെന്ന് സർവേ ഫലം. ടൈംസ് നൗ-സീ വോട്ടർ സർവേ ഫലമാണ് നിലവിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ചിരിക്കുന്നത്.

എൽഡിഎഫ്-77, യുഡിഎഫ്-62, ബിജെപി-1 എന്നിങ്ങനെയാണ് മുന്നണികൾ നേടുന്ന സീറ്റ് നിലയെന്ന് സർവേ ഫലം ചൂണ്ടിക്കാട്ടുന്നു.

ഇതിന് പുറമെ 39.3% പേർ അടുത്ത മുഖ്യമന്ത്രി പിണറായി വിജയനാകണമെന്ന് അഭിപ്രായപ്പെട്ടു. സർവേിൽ പങ്കെടുത്ത 26.5% പേരാണ് ഉമ്മൻ ചാണ്ടി അടുത്ത മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്. മുല്ലപ്പള്ളിയെ പിന്തുണച്ചത് 8.8% പേരാണ്.

സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ 41.64 ശതമാനം പേർ വലിയ തൃപ്തി പ്രകടിപ്പിച്ചപ്പോൾ, കേന്ദ്ര സർക്കാരിന്റെ ഭരണത്തിൽ 42.54 ശതമാനം പേർ വലിയ അതൃപ്തിയാണ് പ്രകടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ പ്രവർത്തനത്തിൽ വലിയ തൃപ്തി പ്രകടിപ്പിച്ചത് 23.88 ശതമാനം പേർ മാത്രമാണ്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനത്തിൽ 33.32 ശതമാനം പേർ അതൃപ്തിയും 31.32 ശതമാനം പേർ തൃപ്തിയും പ്രകടിപ്പിച്ചു.

Story Highlights- c voter survey predicts ldf rule in kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top