‘ഇത് ഇന്ത്യയല്ല ജിബൂട്ടിയാ’; ആക്ഷനും പ്രണയവും സസ്‌പെന്‍സും നിറച്ച് ‘ജിബൂട്ടി’ ടീസര്‍

Djibouti Official Teaser

സിനിമകള്‍ പ്രേക്ഷകരിലേക്കെത്തും മുന്‍പേ ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന ടീസറുകളും ട്രെയ്‌ലറുമെല്ലാം ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടാറുണ്ട്. ജിബൂട്ടി എന്ന ചിത്രത്തിന്റെ ടീസറും ശ്രദ്ധ നേടുന്നു. എസ് ജെ സിനു കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ജിബൂട്ടി. ആക്ഷന്‍ രംഗങ്ങളും പ്രണയരംഗങ്ങളും സസ്‌പെന്‍സുമെല്ലാം നിറച്ചാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ത്യയും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയും സാംസ്‌കാരിക മേഖലയില്‍ കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. എസ് ജെ സിനുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ജിബൂട്ടി. അമിത് ചക്കാലക്കല്‍, ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, വെട്ടുകിളി പ്രകാശ്, ശകുന്‍ ജസ്വാള്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

ബ്ലൂ ഹില്‍ നീല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ജോബി. പി സാം ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഫ്സല്‍ കരുനാഗപ്പള്ളിയാണ്. ആഫ്രിക്കയിലെ ജിബൂട്ടിയില്‍ വെച്ചായിരുന്നു കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്.

Story highlights: Djibouti Official Teaser 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top