Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (26-03-2021)

March 26, 2021
Google News 1 minute Read
todays news headlines march 26

എൽദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിക്കും ഭാര്യ മറിയാമ എബ്രഹാമിനും ഇരട്ടവോട്ട്. അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലാണ് ഒരു വോട്ട്. എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂരാണ് രണ്ടാമത്തെ വോട്ട്.

പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് സ്റ്റേ ഇല്ല

പുതിയ സെറ്റ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ ഇറക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രിംകോടതി. ഇടക്കാല സ്റ്റേ വേണമെന്ന അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് സന്നദ്ധസംഘടനയുടെ ആവശ്യം ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് തള്ളി.

സന്ദീപ് നായരുടെ വെളിപ്പെടുത്തൽ; മറുപടി നൽകാൻ കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ട് ഇ.ഡി

മുഖ്യമന്ത്രിയുടെ പേര് വെളിപ്പെടുത്താൻ ഇ.ഡി സമ്മർദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയിൽ മറുപടി നൽകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഈ മാസം 30ന് വിശദമായ മറുപടി സമർപ്പിക്കാമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

ഇരട്ട വോട്ട് ആരോപണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

ഇരട്ട വോട്ട് ആരോപണത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. എഐസിസി നേതാക്കള്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയുടെ നേതൃത്വത്തില്‍ നേരിട്ടെത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വ്യാജ വോട്ടര്‍മാരെ ഒഴിവാക്കിയില്ലെങ്കില്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നഷ്ടമാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർധന; റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്ക്

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ആശങ്ക പടർത്തി കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59, 118 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 257 മരണവും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കൊവിഡ് നിരക്കാണ് ഇത്. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,46,652 ആയി, മരണസംഖ്യ 1,60,949 ആയി. 24 മണിക്കൂറിനിടെ 32,987 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1.12,64,637 ആയി. 4,21,066 ആണ് ആക്ടീവ് കേസുകളുടെ എണ്ണം.

കൊവിഡ് വാക്സിന് ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്രം

കൊവിഡ് വാക്സിന് ക്ഷാമം എന്ന സംസ്ഥാനങ്ങളുടെ ആരോപണം തള്ളി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് നൽകിയ 7.5കോടി ഡോസ് മരുന്നിൽ 5.31 കോടി മാത്രമേ ഉപയോഗിച്ചിട്ടുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.

Story Highlights- todays news headlines march 26

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here