തൃപ്പൂണിത്തുറയിൽ എം.സ്വരാജ്; ആലുവയിൽ അൻവർ സാദത്ത്; എറണാകുളം ജില്ലയിലെ സർവേ ഫലം

കളമശേരിയിൽ മത്സരം ഒപ്പത്തിനൊപ്പമായിരിക്കുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ. എൽഡിഎഫിന്റെ പി.രാജീവിനും യുഡിഎഫിന്റെ വി.അബ്ദുൽ ഗഫൂറിനും 42 ശതമാനം വോട്ടാണ് സർവേയിൽ ലഭിച്ചത്. തൃപ്പൂണിത്തുറയിൽ എൽഡിഎഫിന്റെ എം.സ്വരാജ് തന്നെ വിജയിക്കുമെന്ന് സർവേയിൽ പറയുന്നു. ഇത്തവണ കെ.ബാബുവിനെതിരെ ആറ് ശതമാനം ലീഡ് ഉയർത്തുമെന്നും സർവേയിൽ പറയുന്നുണ്ട്.
എറണാകുളത്ത് നേരിയ ഭൂരിപക്ഷത്തിൽ യുഡിഎഫിന്റെ ടി.ജെ.വിനോദും, തൃക്കാക്കരയിൽ പി.ടി തോമസും മുന്നിലാകും. കുന്നത്തുനാട്ടിൽ യുഡിഎഫിന്റെ വി.പി.സജീന്ദ്രനും ട്വന്റി ട്വന്റി സ്ഥാനാർത്ഥി സുജിത് സുരേന്ദ്രനും തമ്മിൽ ഒപ്പത്തിനൊപ്പമെന്ന് സർവേ ഫലം. പിറവത്ത് അനൂപ് ജേക്കബും, മൂവാറ്റുപുഴയിൽ യുഡിഎഫിന്റെ മാത്യു കുഴൽനാടനും വിജയിക്കും. കോതമംഗലത്ത് എൽഡിഎഫും, യുഡിഎഫും ഒപ്പത്തിനൊപ്പമായിരിക്കുമെന്നാണ് സർവേ ഫലം.
Read Also : ബാലുശേരിയിലും എലത്തൂരും എല്‍ഡിഎഫ്; കോഴിക്കോട് ജില്ലയിലെ മെഗാ പ്രീപോള്‍ സര്‍വേ ഫലം
പെരുമ്പാവൂരിൽ ഇത്തവണയും യുഡിഎഫിന്റെ എൽദോസ് കുന്നപ്പള്ളി തന്നെ മുന്നിലാകുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ. അങ്കമാലിയിലും യുഡിഎഫിന് തന്നെയാകും മേൽക്കൈയെന്നാണ് സർവേ ഫലം. മണ്ഡലത്തിൽ നിന്ന് റോജി എം ജോൺ വിജയിച്ചേക്കും. ആലുവയിൽ നിന്ന് യുഡിഎഫിന്റെ അൻവർ സാദത്ത് തന്നെ നിയമസഭയിലേക്ക് എത്തും. എൽഡിഎഫിന്റെ ഷെൽനാ നിഷാദ് ആണ് രണ്ടാം സ്ഥാനത്ത്.
Read Also : തൃശൂരിൽ ആരൊക്കെ ? ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ ഫലങ്ങൾ ഇങ്ങനെ
പറവൂരിൽ യുഡിഎഫിന്റെ വി.ഡി.സതീശൻ തന്നെ വിജയിക്കുമെന്ന് സർവേ ഫലം പറയുന്നു. വൈപ്പിനിൽ എൽഡിഎഫിന്റെ കെ.എൻ.ഉണ്ണികൃഷ്ണനും വിജയിക്കും. കൊച്ചി മണ്ഡലത്തിൽ നിന്ന് യുഡിഎഫിന്റെ ടോണി ചെമ്മണി അട്ടിമറി വിജയം നേടുമെന്നാണ് സർവേ ഫലം.
എറണാകുളം ജില്ല ആകെ ചിത്രം:
യുഡിഎഫ്- 09
എല്‍ഡിഎഫ്- 02
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here