പീഡിപ്പിക്കപ്പെട്ട യുവതിയെ പ്രതിയോടൊപ്പം പൊതുമധ്യത്തിലൂടെ നടത്തിച്ച് കുടുംബം

Rape Survivor Tied Paraded With Her Attacker In Madhya Pradesh Shocker

പീഡിപ്പിക്കപ്പെട്ട യുവതിയെ പ്രതിയോടൊപ്പം പൊതുമധ്യത്തിലൂടെ നടത്തിച്ച് കുടുംബം. മധ്യപ്രദേശിലെ അലിരാജ് പൂരിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന സംഭവം അരങ്ങേറിയത്.

‘ഭാരത് മാതാ കി ജയ്്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് 16 കാരിയായ പെൺകുട്ടിയെ പ്രതിക്കൊപ്പം പൊതമധ്യത്തിലൂടെ നടത്തിച്ചത്. പെൺകുട്ടിയെ മനഃപൂർവം നാണംകെടുത്താനാണ് പെൺകുട്ടിയുടെ തന്നെ കുടുംബം ഇത്തരമൊരു നീക്കത്തിലേക്ക് കടന്നത്.

സംഭവമറിഞ്ഞ പൊലീസ് ഉടൻ തന്നെ പ്രദേശത്ത് എത്തുകയും, പെൺകുട്ടിയെ രക്ഷിക്കുകയും ചെയ്തു. പെൺകുട്ടിയെ പീഡിപ്പിച്ച 21 കാരനെ പൊലീസ് പീഡനക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. മാത്രമല്ല പെൺകുട്ടിയെ അപമാനിച്ച കുടുംബത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. സെക്ഷൻ 294, 355, 323, 342 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

Story Highlights: Rape Survivor Tied Paraded With Her Attacker In Madhya Pradesh Shocker

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top