കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുക എന്നതുതന്നെയാണ് ബിജെപി ലക്ഷ്യം: കെ. സുരേന്ദ്രന്‍

നേമത്തെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മത ന്യൂനപക്ഷങ്ങളുടെ വോട്ടിന് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിപിഐഎമ്മിന്റെ ബംഗാള്‍, ത്രിപുര അക്കൗണ്ടുകള്‍ ബിജെപി പൂട്ടിച്ചിട്ടുണ്ട്. കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട് ബിജെപി പൂട്ടുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ത്രിപുരയും ബംഗാളും അക്കൗണ്ട് ക്ലോസ് ചെയ്തതിന് ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ തന്നെയാണ് ബിജെപി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സിപിഐഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുക എന്നതുതന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയുടെ കാലത്ത് തന്നെ പൂട്ടിപോകുമെന്ന കാര്യത്തില്‍ ഒരു സംശയവും മുഖ്യമന്ത്രിക്ക് വേണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top