തപാല്‍ വോട്ട് ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ല: കെ. സുരേന്ദ്രന്‍

തപാല്‍ വോട്ട് ക്രമക്കേടില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയറൂരി വിടുകയാണെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരെ കയറൂരിവിടുന്ന രീതിയിലാണ് പോവുന്നതെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യത്തില്‍ ജാഗ്രതയെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊടുക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കണം.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്തിനാണ് ഭയപ്പെടുന്നത്. എത്ര സേനയെ വേണമെങ്കിലും ഉപയോഗിക്കാമല്ലോ? സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ എല്ലാ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈയിലുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top