നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍: വി.ശിവന്‍കുട്ടി

നേമത്ത് മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മിലെന്ന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടി. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. നേമത്ത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. നേമം ബിജെപിയുടെ ഗുജറാത്താണെന്ന കുമ്മനം രാജശേഖരന്റെ നിലപാടിനെതിരെ ജനങ്ങള്‍ വിധിയെഴുതും. മതേതരത്വമാണ് നേമത്തിന്റെ മുഖമുദ്രയെന്നും വി. ശിവന്‍കുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.

മത്സരം നടക്കുന്നത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണ്. മണ്ഡലത്തിലെ ഒരു കോര്‍പറേഷന്‍ വാര്‍ഡിലും കോണ്‍ഗ്രസ് വിജയിച്ചിട്ടില്ലെന്നും വി.ശിവന്‍കുട്ടി പറഞ്ഞു.

Story Highlights: V Sivankutty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top