Advertisement

ഇടത് മുന്നണി പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു: പാലായില്‍ ആരോപണവുമായി യുഡിഎഫ്

April 4, 2021
Google News 1 minute Read
pala election

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലായില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി പണം നല്‍കി വോട്ട് നേടാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് യുഡിഎഫ് ആരോപിച്ചു.

പരാജയ ഭീതിയില്‍ ഇടത് മുന്നണി പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് യുഡിഎഫ് ജില്ല കണ്‍ വീനര്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. യുഡിഎഫിന്റെ ആരോപണത്തിന് മറുപടിയുമായി ജോസ് കെ മാണി തന്നെ രംഗത്ത് വന്നു.

പാലയിലെ ജനങ്ങളെ ആക്ഷേപിക്കുന്നതാണ് യുഡിഎഫിന്റെ ആരോപണങ്ങളെന്ന് ജോസ് കെ മാണി. പ്രചാരണത്തിന്റെ അവസാന ഘട്ടമെത്തിയതോടെ മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പാലയില്‍ നടക്കുന്നത്. അവസാന നിമിഷം ഉണ്ടായേക്കാവുന്ന അടിയൊഴുക്കുകളാകും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന മനസിലാക്കിയ മുന്നണികള്‍ പരസ്പരം ആരോപണങ്ങളുമായി പ്രതിരോധം തീര്‍ക്കുകയാണ്.

Story Highlights: pala, assembly elections 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here