ഭക്ഷണത്തിനായി ഉടമയോട് ദേഷ്യംപിടിച്ച് വളര്‍ത്തുനായ; വിഡിയോ

മനുഷ്യര്‍ മാത്രമല്ല മൃഗങ്ങളും പലതരത്തിലുള്ള വികാരങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ഭക്ഷണത്തിനായി ഉടമയോട് ദേഷ്യംപിടിക്കുന്ന നായയുടെ വിഡിയോയാണ് സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്നത്.

വിശന്നുനില്‍ക്കുന്ന നായ ഉടമയോട് ദേഷ്യം പിടിക്കുന്നതായും ഭക്ഷണപാത്രം കടിച്ച് എടുത്ത് എറിയുന്നതായും വിഡിയോയില്‍ കാണാം. നിരവധിയാളുകളാണ് സാമൂഹമാധ്യമങ്ങളില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസറായ പ്രവീണ്‍ അങ്കുസ്വാമിയാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം നിരവധിയാളുകളാണ് കണ്ടുകഴിഞ്ഞത്. ഉടമയ്ക്കുനേരെ ദേഷ്യത്തോടെ കുരയ്ക്കുന്ന നായയെയാണ് വിഡിയോയില്‍ ആദ്യം കാണുന്നത്. ഉടമയുടെ പരിഗണന ലഭിക്കുന്നില്ലെന്ന് ഉറപ്പായതോടെ മുറിയില്‍ നിന്ന് ഭക്ഷണം നല്‍കുന്നതിനുള്ള ബൗള്‍ കടിച്ചെടുത്ത് എറിഞ്ഞ് നല്‍കുന്നതായും കാണാം.

Story Highlights: Hungry Dog Asking For Food – Video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top