കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാവ് മുല്ലപ്പള്ളി രാമചന്ദ്രനോട് പൊറുക്കില്ല: കെ. സുരേന്ദ്രന്‍

മഞ്ചേശ്വരത്ത് പരസ്യമായി സിപിഐഎമ്മിനോട് വോട്ട് അഭ്യര്‍ത്ഥിച്ച മുല്ലപ്പള്ളി രാമചന്ദ്രനോട് കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാവ് പൊറുക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായി സിപിഐഎമ്മിന്റെ പിന്തുണ തേടിയിരിക്കുകയാണ്. കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാവ് ഒരിക്കലും മുല്ലപ്പള്ളിയോട് പൊറുക്കാന്‍ പോകുന്നില്ല. സിപിഐഎമ്മിന്റെ ആക്രമണത്തില്‍ കൊലചെയ്യപ്പെട്ട നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തോടുള്ള അവഹേളനമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ, സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് എത്തി. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് വോട്ടര്‍മാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കണം. മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ദുര്‍ബലനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top