Advertisement

മലയാളി വ്യവസായി എം.എ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ഉന്നത സിവിലിയൻ പുരസ്‌കാരം

April 10, 2021
Google News 2 minutes Read

മലയാളി വ്യവസായി എം.എ യൂസഫലിക്ക് അബുദാബി സർക്കാരിന്റെ ഉന്നത സിവിലിയൻ പുരസ്‌കാരം. വാണിജ്യ വ്യവസായ മേഖലകളിൽ നൽകിയ സംഭാവനകൾക്കും ജീവ കാരുണ്യ രംഗത്തെ പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് നൽകിയത്.

അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യൂസഫലിക്ക് പുരസ്‌കാരം സമ്മാനിച്ചു. ഈ ബഹുമതി പ്രവാസി സമൂഹത്തിന് സമർപ്പിക്കുന്നുവെന്ന് യൂസഫലി പറഞ്ഞു.

Read Also : വനിത അടക്കം 2 പേരെ ബഹിരാകാശത്തേക് അയക്കാൻ യുഎഇ; പേരുകൾ പ്രഖ്യാപിച്ചു

Story Highlights: M A Yusuf Ali gets Abu Dhabi’s Civilian honour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here