മുട്ടാർ പുഴയിൽ പെൺകുട്ടി മരണപ്പെട്ട സംഭവം; അച്ഛന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം

sanu mohan friend lie detection test today

മുട്ടാർ പുഴയിൽ പെൺകുട്ടി മരണപ്പെട്ട സംഭവത്തിൽ അച്ഛൻ സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം. ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പൊലീസിന്റെ പരിശോധന ശക്തമാക്കുകയാണ്.

വൈഗയെന്ന പതിമൂന്ന് വയസുകാരി മരണപ്പെട്ടിട്ട് 22 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ മരണത്തിന്റെ ദുരൂഹത നീക്കാനോ കൂടെയുണ്ടായിരുന്ന പിതാവ് സനു മോഹനെ കണ്ടെത്താനോ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിക്കുന്നത്.

തമിഴ് നാട്ടിൽ താമിസിച്ചിരുന്ന ഈ സുഹൃത്തിനെയാണ് സനു ഏറ്റവും കൂടുതൽ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സനുവിന്റെ തിരേധനാവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് വ്യക്തമായ വിവരങ്ങളുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.

Story Highlights: sanu mohan friend lie detection test today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top