Advertisement

പരസ്യങ്ങൾക്കായി രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയത് കോടികൾ ! രണ്ടാം സ്ഥാനത്ത് ബിജെപി

April 18, 2021
Google News 1 minute Read
google releases Political advertising data india

പരസ്യങ്ങൾക്ക് വേണ്ടി മാത്രം രാഷ്ട്രീയ പാർട്ടികൾ ചെലവാക്കിയത് കോടികൾ. ഗൂഗിളാണ് സംസ്ഥാനം, പാർട്ടി തിരിച്ചുള്ള കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകളാണ് ഗൂഗിൾ ഇന്ത്യ സുതാര്യതാ റിപ്പോർട്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 23,812 പരസ്യങ്ങളാണ് ഈ കാലയളവിൽ വന്നിരിക്കുന്നത്. 694,063,000 രൂപയാണ് രാഷ്ട്രീയ പാർട്ടികൾ മൊത്തമായി ആകെ ചെലവഴിച്ച തുക.

ഫെബ്രുവരി 19, 2019 മുതലുള്ള കണക്കുകൾ പ്രകാരം ഡൽഹിയിലാണ് ഏറ്റവും കടുതൽ തുക രാഷ്ട്രീയ പരസ്യങ്ങൾക്കായി ചെലവഴിച്ചിരിക്കുന്നത്. 6,45,61,500 രൂപയാണ് ഡൽഹിയിൽ ചെലവായിരിക്കുന്നത്. 67,72,000 രൂപയാണ് കേരളത്തിൽ ചെലവാക്കിയിരിക്കുന്നത്. 3,33,01,475 രൂപയാണ് തമിഴ് നാട്ടിൽ ചെലവാക്കിയത്.

രാഷ്ട്രീയ പരസ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കിയ പാർട്ടി ദ്രാവിഡ മുന്നേട്ര കഴകമാണ്. 2629 പരസ്യങ്ങളാണ് ഡിഎംകെ പുറത്തിറക്കിയത്. 213,188,000 രൂപയാണ് ചെലവായത്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 11,613 പരസ്യങ്ങൾക്കായി 175,452,250 രൂപയാണ് ചെലവാക്കിയിരിക്കുന്നത്.

422 പരസ്യങ്ങൾക്കായി 29,312,000 രൂപ ചെലവാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അഞ്ചാം സ്ഥാനത്താണ്. 32 പരസ്യങ്ങൾക്കായി 1,704,000 രൂപ ചെലവാക്കിയ സിപിഐഎം ഇരുപത്തിയൊന്നാം സ്ഥാനത്താണ്.

Story Highlights: google releases Political advertising data india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here