രാജ്യസഭാ തെരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

cpim state secretariat meeting today

രാജ്യസഭയിലേക്ക് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളായ കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസും എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.വി ശിവദാസനും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി പി വി അബ്ദുല്‍വഹാബ് കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.

നാളെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയതി. ബുധനാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 23 വരെ പത്രികകള്‍ പിന്‍വലിക്കാം. മുപ്പതിനാണ് വോട്ടെടുപ്പ്.

Read Also : രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും

നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് രണ്ടും യുഡിഎഫിന് ഒന്നും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാകും. മൂന്നില്‍ കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനില്ലങ്കില്‍ 23ന് തന്നെ ജോണ്‍ ബ്രിട്ടാസ്, ഡോ. വി ശിവദാസന്‍, പി വി അബ്ദുല്‍ വഹാബ് എന്നിവരെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും.

Story Highlights: rajyasabha election, left front

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top