ഒറ്റ ഡോസ് കൊവിഡ് വാക്‌സിനുമായി ജോൺസൻ ആൻഡ് ജോൺസൺ; മൂന്നാംഘട്ട പരീക്ഷണത്തിനായി അപേക്ഷ നൽകി

ഇന്ത്യയിൽ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താനായി ജോൺസൺ ആൻഡ് ജോൺസൺ ഡിജിസിഐക്ക് അപേക്ഷ നൽകി. ‘ജാൻസൻ കൊവിഡ്-19’ എന്ന സിംഗിൾ ഡോസ് വാക്‌സിനാണ് ജോൺസൻ ആൻഡ് ജോൺസൻ വികസിപ്പിച്ചിരിക്കുന്നത്.
യുഎസ്, യൂറോപ്പ്, ബ്രിട്ടൻ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച വാക്‌സിനുകൾക്ക് അടിയന്തരമായി ഉപയോഗത്തിന് അനുമതി നൽകാൻ കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ സ്പുട്‌നിക് വി-ക്കും അടിയന്തര ഉപയോഗത്തുന് അനുമതി ലഭിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ജാൻസ് വാക്‌സിനും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് തയാറെടുക്കുന്നത്. ഏപ്രിൽ 12 ന് സുഗം ഓൺലൈൻ പോർട്ടർ വഴി ഗ്ലോബൽ ക്ലിനിക്കൽ ട്രയൽ ഡിവിഷനിൽ ജോൺസ് ആന്റ് ജോൺസൻ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ബയോളജിക്കൽ ഡിവിഷനിലായിരുന്നു കമ്പനി അപേക്ഷ സമർപ്പിക്കേണ്ടിയിരുന്നത്. ഈ സാങ്കേതിക തകരാർ മൂലമാണ് തിങ്കളാഴ്ച കമ്പനിക്ക് വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടി വന്നത്.
Story Highlights- J&J seeks permission for phase 3 trial
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here