ട്വന്റിഫോറിന്റെ യൂട്യൂബ് സൂപ്പര്‍ ചാറ്റിന് മികച്ച പിന്‍തുണ; ലഭിക്കുന്ന തുക കൊവിഡ് പ്രതിരോധത്തിന്

Great support for 24 New YouTube super chat

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിധി ദിനത്തില്‍ ട്വന്റിഫോര്‍ ന്യൂസിന്റെ യൂട്യൂബ് സൂപ്പര്‍ ചാറ്റിനോട് പിന്തുണയറിയിച്ച് പ്രേക്ഷക ലക്ഷങ്ങള്‍. സൂപ്പര്‍ ചാറ്റിലൂടെ ലഭിക്കുന്ന തുക സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കാനാണ് ട്വന്റിഫോറിന്റെ തീരുമാനം.

മികച്ച പിന്തുണയാണ് സൂപ്പര്‍ ചാറ്റിന് ലഭിക്കുന്നതും. ട്വന്റിഫോര്‍ ന്യൂസിന്റെ ഈ സംരംഭത്തിനും പരിശ്രമത്തിനും പിന്തുണയറിയിച്ചുകൊണ്ട് നിരവധിപ്പേര്‍ സൂപ്പര്‍ ചാറ്റിന്റെ ഭാഗമാകുന്നു.

Arjyou, IPC Kerala, Nadeem Shereef തുടങ്ങിയവര്‍ പതിനായിരം രൂപ വീതം സൂപ്പര്‍ ചാറ്റിലൂടെ നല്‍കി. BLIND Joker 5000 രൂപയും നല്‍കി. യൂട്യൂബ് കാഴ്ചക്കാര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാവുന്നതുകൊണ്ടുതന്നെ നിരവധിപ്പേരാണ് തങ്ങളാലാവും വിധം യൂട്യൂബ് സൂപ്പര്‍ ചാറ്റിനെ പിന്തുണച്ചത്. കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാടുമ്പോള്‍ ട്വന്റഫോറിന്റെ സൂപ്പര്‍ ചാറ്റിലൂടെ ഓരോരുത്തരും നല്‍കിയ തുകയ്ക്ക് മൂല്യം ഏറെയാണ്. കാരണം കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക നാം ഉപയോഗപ്പെടുത്തുന്നത്.

Story highlights: Great support for 24 New YouTube super chat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top