പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലെ ഫലങ്ങള്‍ പുറത്ത്; രണ്ടിടങ്ങളിലും വിജയിച്ച് എല്‍ഡിഎഫ്

കേരളത്തിന്റെ ജനവിധി പുറത്തെത്തി തുടങ്ങി. രണ്ട് മണ്ഡലങ്ങളില്‍ വോട്ടെണ്ണലിന്റെ പത്ത് ഘട്ടങ്ങളും പൂര്‍ത്തിയാക്കി. ആദ്യ ഫലം പുറത്തെത്തിയ രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ആണ് വിജയിച്ചിരിക്കുന്നത്.
പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ലിന്റോ ജോസഫും വിജയിച്ചു.
രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യഘട്ടത്തില്‍ എണ്ണിയത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നിലവില്‍ 90 സീറ്റുകളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. 47 സീറ്റുകളില്‍ യുഡിഎഫും മൂന്ന് സീറ്റുകളില്‍ എന്‍ഡിഎയും മുന്നേറുന്നു.
Story highlights: Linto Joseph and TP Ramakrishnan won Assembly election 2021
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!