ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരിച്ചടിയായി; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പി ജെ ജോസഫ്

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ഐക്യം നിയമസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്ന് പി. ജെ ജോസഫ് ആരോപിച്ചു.

കേന്ദ്ര നേതാക്കള്‍ എത്തിയിട്ടും ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കപ്പെട്ടില്ല. ഇത് യുഡിഎഫിന്റെ ഐക്യത്തെ ബാധിച്ചു. തോല്‍വിയുടെ ഉത്തരവാദിത്വം ഘടകകഷികള്‍ക്ക് നല്‍കിയ സീറ്റിന്റെ എണ്ണത്തിലേക്ക് ഒതുക്കുന്നത് ശരിയല്ല. 95 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് എത്ര സീറ്റില്‍ വിജയിച്ചു എന്ന് ആത്മ പരിശോധന നടത്തണം. ഇടത് ഒഴുക്കിന്റെ ഭാഗമായാണ് പരാജയം ഉണ്ടായത്. രണ്ടില ഇല്ലാത്തത് കേരള കോണ്‍ഗ്രസിന്റെ പ്രകടനത്തെ ബാധിച്ചില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

Story Highlights- p j joseph

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top