Advertisement

എന്താണ് ബ്ലാക്ക് ഫം​ഗസ് ? രോ​ഗ ലക്ഷണങ്ങൾ എന്തെല്ലാം ? [ 24 Explainer]

May 15, 2021
Google News 7 minutes Read

കോവിഡിന് പിന്നാലെ ഇന്ത്യയിൽ ആശങ്ക വിതയ്ക്കുകയാണ് ബ്ലാക് ഫംഗസ്. കേരളമുൾപ്പെടെ രാജ്യത്തെ 16 സംസ്ഥാനങ്ങളിൽ ഇതുവരെ ബ്ലാക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. കൊവിഡിന് ശേഷമുള്ള ബ്ലാക് ഫംഗസ് രോഗം വർധിച്ചു വരുന്നതായി ഐയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ അറിയിച്ചു.

എന്നാൽ എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ? എങ്ങനെയാണ് രോ​ഗം ബാധിക്കുന്നത് ? എന്തൊക്കെയാണ് രോ​ഗ ലക്ഷണങ്ങൾ ? അറിയാം 24 Explainer ലൂടെ…

എന്താണ് ബ്ലാക്ക് ഫം​ഗസ് രോ​ഗം ?

മ്യൂക്കോർമൈക്കോസിസ് അഥവാ ബ്ലാക്ക് ഫം​ഗസ് പ്രധാനമായും ആരോ​ഗ്യ പ്രശ്നങ്ങളുള്ളവരെ ബാധിക്കുന്ന ഒരു ഫം​ഗൽ ഇൻഫെക്ഷനാണ്. ഈ രോ​ഗം ബാധിക്കുന്നതോടെ രോ​​ഗങ്ങളുണ്ടാക്കുന്ന അണുക്കളെ പ്രതിരോധിക്കാനുള്ള ശേഷി കുറയുന്നു.

ആരെയെല്ലാം രോ​ഗം ബാധിക്കാം ?

ഒന്നിലധികം രോ​ഗങ്ങളുള്ളവർ, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവർ, മലി​ഗ്നൻസി (കോശങ്ങൾ അസാധാരണമായി വിഭജിക്കുന്ന അവസ്ഥ) എന്നിവയുള്ളവരെ രോ​ഗം ബാധിക്കാം.

വൊറികോണസോൾ തറാപ്പിക്ക് വിധേയമായവർ, ഡയബെറ്റിസ് മെലിറ്റസ് രോ​ഗികൾ ( ശരീരത്തില്‍ ഇന്‍സുലിന്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥ), സ്റ്റിറോയ്ഡ് ഉപയോ​ഗിക്കുന്നവർ, ഐസിയുവിൽ ദീർഘനാൾ കഴിഞ്ഞവർ എന്നിവരേയും രോ​ഗം ബാധിക്കുന്നു.

രോ​ഗ ലക്ഷണങ്ങൾ ?

കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദന, ചുവപ്പ് നിറം

പനി

തലവേദന

ചുമ

ശ്വാസതടസം

ഛർദിയിൽ രക്തത്തിന്റെ അംശം

മാനസിക പ്രശ്നങ്ങൾ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

-ഹൈപ്പർഗ്ലൈസീമിയ (ഉയർന്ന പ്രമേഹം) നിയന്ത്രിക്കുക

-സ്റ്റിറോയിഡുകളുടെ ഉപയോ​ഗം ശ്രദ്ധിക്കുക

-ഓക്സിജൻ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം മാത്രം ഉപയോ​ഗിക്കുക

-ആന്റിബയോട്ടിക്ക്, ആന്റ് ഫം​ഗൽ മരുന്നുകൾ വിവേകത്തോടെ ഉപയോ​ഗിക്കുക

-രോ​ഗലക്ഷണങ്ങൾ അവ​ഗണിക്കാതിരിക്കുക

-എല്ലാ മൂക്കടപ്പും ബാക്ടീരിയൽ സൈനസൈറ്റിസ് ആണെന്ന് തെറ്റിദ്ധരിക്കാതിരിക്കുക.
പ്രത്യേകിച്ച് ഇമ്യൂണോമോഡുലേറ്റർ ഉപയോ​ഗിക്കുന്ന കൊവിഡ് രോ​ഗികൾ, ഇമ്യൂണോസപ്രസന്റ്സ് ഉപയോ​ഗിക്കുന്നവർ.

രോ​ഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആരോ​ഗ്യ വിദ​ഗ്ധരെ ബന്ധപ്പെടുക

മുഖം , മൂക്ക്, കണ്ണ്,തലച്ചോർ എന്നിവയെയാണ് രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫം​ഗസ് ബാധ കാഴ്ച നഷ്ടപ്പെടാൻ പോലും കാരണമാകുമെന്നും ബ്ലാക് ഫഗസ് ശ്വാസകോശത്തിലേക്കും വ്യാപിക്കുമെന്നും എയിംസ് ഡയറക്ടർ അറിയിച്ചു. കൊവിഡ് മുക്തരായ പ്രമേഹരോഗികളിൽ ഹൈപ്പർ ഗ്‌ളൈസീമിയ നിയന്ത്രിക്കണമെന്നും, രക്തത്തിലെ ഗ്ലൂക്കോസിന്റ അളവ് നിയന്ത്രിക്കണമെന്നും കൊവിഡ് ധൗത്യ സംഘത്തിലെ വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകി.

Story Highlights: black fungus symptoms 24 explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here