കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു: വി.ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്ന വി ഡി സതീശനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി ആശംസിച്ചു.
ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ് സംസ്ഥാന കോൺഗ്രസിൽ തലമുറ മാറ്റം പ്രഖ്യാപിച്ച് കോൺഗ്രസ് ദേശിയ നേത്യത്വം പാർലമെന്ററി പാർട്ടി നേതാവായ് വി.ഡി.സതീശനെ പ്രഖ്യാപിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച സമിതിയൂടെ അധ്യക്ഷനായ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദേശാനുസരണം കെ.പി.സി.സി അധ്യക്ഷനാണ് കേരളത്തിൽ പ്രഖ്യാപനം നടത്തിയത്.
പാർലമെന്ററി പാർട്ടിയിലെ 21 പേരിൽ വി.ഡിസതീശന് 12 പേരുടെ പിന്തുണ ലഭിച്ചു. യുവാക്കളായവരുടെ പിന്തുണയാണ് ഇതിൽ പ്രധാനമായത്. രാഹുൽ ഗാന്ധിയുടെ നിലപാടും വി.ടി.സതിശന് അനുകൂലമായിരുന്നു. മുതിർന്ന ദേശിയ നേതാക്കൾ രമേശിനെ പിന്തുണച്ചെൻകിലും സമ്മർദം ചെലുത്തിയെങ്കിലും തലമുറമാറ്റത്തിനായിരുന്നു കോൺഗ്രസ് അധ്യക്ഷയുടെയും പിന്തുണ.
Story Highlights: cm congratulates vd satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here