‘യാസ്’ ചുഴലിക്കാറ്റ്; ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രം

യാസ് ചുഴലിക്കാറ്റ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.
സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിന് തുടര്‍ച്ചയായാണ് മുന്നറിയിപ്പ്. ഞായറാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദമാകും. നാളെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായും തുടര്‍ന്ന് അടുത്ത 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് അതിശക്തമായ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച രാവിലെയാണ് ന്യൂനമര്‍ദം രൂപപ്പെട്ടത്. സഞ്ചാരപഥത്തില്‍ കേരളമില്ല. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ 26 വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. 26ന് രാവിലെ പശ്ചിമ ബംഗാളിനും വടക്കന്‍ ഒഡീഷ തീരത്തിനുമിടയില്‍ ചുഴലിക്കാറ്റ് എത്തിച്ചേരും. വൈകിട്ട് കര തൊടും.
ന്യൂനമര്‍ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില്‍ കേരളം ഇല്ലെങ്കിലും ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പുള്ളത്.
Story Highlights: yaas cyclone, central government warning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here