Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (27-05-2021)

May 27, 2021
Google News 1 minute Read

ലക്ഷദ്വീപിനൊപ്പം കേരളം: നിയമസഭ സംയുക്ത പ്രമേയം പാസാക്കും കൈ കോര്‍ത്ത് പ്രതിപക്ഷവും ഭരണപക്ഷവും

കേരള നിയമസഭയുടെ നിലവിൽ നടക്കുന്ന സമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കിയേക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ സ്പീക്കറുടെ ഓഫീസ് ആരംഭിച്ചു. ലക്ഷദ്വീപുകാരുടെ പോരാട്ടത്തെ പിന്തുണച്ച് കൊണ്ട് നിയമസഭ പ്രമേയം പാസാക്കാണമെന്ന് നേരത്തെ  ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. 

പൂന്തുറ ബോട്ടപകടം; കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

പൂന്തുറയിൽ ബോട്ടപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കോസ്റ്റ് ഗാർഡ് നടത്തിയ തെരച്ചിലിൽ പൂന്തുറ സ്വദേശികളായ ജോസഫ് (47), സേവ്യർ (55) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹം പൂവാറിൽ നിന്നും സോവ്യറിന്റെ മൃതദേഹം അടിമലത്തുറയിൽ നിന്നുമാണ് കാണാതായത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 2.11 ലക്ഷം പേര്‍ക്ക് കൊവിഡ്

രാജ്യത്ത് 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 3847 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് എത്തിയത് ആശ്വാസ വാര്‍ത്തയായി. 24 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്.

എസ്‌സി/എസ്ടി വിഭാഗത്തിന് അനുവദിച്ച പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുത്ത് മറ്റ് സമുദായക്കാര്‍; വന്‍തട്ടിപ്പ്

സംസ്ഥാനത്ത് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണത്തിലൂടെ അനുവദിച്ച പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും മറ്റു സമുദായക്കാര്‍ തട്ടിയെടുത്തു. സംസ്ഥാനത്തെ നൂറോളം പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളുമാണ് യഥാര്‍ത്ഥ ഉടമകള്‍ക്ക് നഷ്ടപ്പെട്ടത്.

കൊടകര കുഴല്‍പ്പണക്കേസ്; ഇടപാടുകാര്‍ക്ക് താമസമൊരുക്കിയത് ബിജെപി നേതാക്കള്‍; സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന്

കൊടകര കുഴല്‍പ്പണ ഇടപാടുകാര്‍ക്ക് തൃശൂരില്‍ താമസമൊരുക്കിയത് ബിജെപി നേതാക്കള്‍. പരാതിക്കാരന്‍ ഷംജീറിന് ഹോട്ടലില്‍ മുറി എടുത്ത് നല്‍കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. പണം എത്തിച്ച ഷംജീറിന് തൃശൂര്‍ എംജി റോഡിലെ ഹോട്ടലിലാണ് മുറി എടുത്ത് നല്‍കിയത്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം; പിന്തുണച്ച് ചെന്നിത്തല

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഫേസ്ബുക്കില്‍ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വമാണ് മുല്ലപ്പള്ളി രാമചന്ദ്രനെന്നും വാസ്തവത്തില്‍ ഇന്ന് അദ്ദേഹത്തിനെതിരെ ഉയര്‍ന്ന പല വിമര്‍ശനങ്ങളും അസ്ഥാനത്താണെന്നും ചെന്നിത്തല കുറിച്ചു.

കാലവര്‍ഷം തിങ്കളാഴ്ചയോടെ; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നിലവില്‍ കാലവര്‍ഷം ശ്രീലങ്കയിലും മാലി ദ്വീപിലും എത്തിച്ചേര്‍ന്നു. സാധാരണ ജൂണ്‍ ഒന്നിന് കേരളത്തിലെത്താറുള്ള മണ്‍സൂണ്‍ ഇത്തവണ ഒരു ദിവസം നേരത്തെ എത്താനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

Story Highlights: todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here